കാഞ്ഞങ്ങാട്: ആയുർവേദത്തിനെതിരെ വ്യാജ പ്രചാരണങ്ങൾ നടത്തുന്നവർക്കെതിരെയും ആയുർവേദത്തിലെ വ്യാജന്മാർക്കെതിരെയും നടപടി വേണമെന്ന് ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. രാജ് റെസിഡൻസിയിൽ നഗരസഭ ചെയർമാൻ വി.വി. രമേശൻ ഉദ്ഘാടനം ചെയ്തു. ഡോ. ആര്യ സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡന്റ് ഡോ. അജിത്ത് നമ്പ്യാർ അദ്ധ്യക്ഷനായി. ഡോ. അജിത്ത് കുമാർ, ഡോ. സുഗേഷ് കുമാർ, ഡോ. രഞ്ജിത്ത്, ഡോ. ശ്രുതി പന്തിറ്റ്, ഡോ. ദീപ, ഡോ. കൃഷ്ണ കുമാർ, ഡോ. ജിഷ്ണു എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ഡോ. കെ. പ്രേംരാജ് (പ്രസിഡന്റ്), ഡോ. മണി (വൈസ് പ്രസിഡന്റ്), ഡോ. ഫാത്തിമ യാസ്മിൻ (വൈസ് പ്രസിഡന്റ്), ഡോ. കൃഷ്ണകുമാർ നമ്പ്യാർ (സെക്രട്ടറി), ഡോ. ദീപ (ജോയിന്റ് സെക്രട്ടറി), ഡോ. അഖിൽ മനോജ് (ജോയിന്റ് സെക്രട്ടറി), ഡോ. ഗീതേന്ദു (ട്രഷറർ).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |