SignIn
Kerala Kaumudi Online
Wednesday, 24 June 2026 10.16 PM IST

യുവജന വിദ്യാർത്ഥി കൺവെൻഷൻ

yuvajana
യുവജന വിദ്യാർത്ഥി കൺവെൻഷൻ ഡി.സി.സി വൈസ് പ്രസിഡന്റ് ബി.പി പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: നിയോജക മണ്ഡലം ഐക്യജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഷൈജി ഒറ്റപ്പള്ളിയുടെ തിരഞ്ഞെടുപ്പ് വിജയത്തിനായി യു.ഡി.വൈ.എഫ് - യു.ഡി.എസ്.എഫ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച യുവജന വിദ്യാർത്ഥി കൺവെൻഷൻ ഡി.സി.സി വൈസ് പ്രസിഡന്റ് ബി.പി പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. യു.ഡി.വൈ.എഫ് നിയോജക മണ്ഡലം ജനറൽ കൺവീനർ നദീർ കൊത്തിക്കാൽ അദ്ധ്യക്ഷത വഹിച്ചു. സ്ഥാനാർത്ഥി ഷൈജി ഒറ്റപ്പള്ളി, യു.ഡി.എഫ് നിയോജക മണ്ഡലം കൺവീനർ ബഷീർ വെള്ളിക്കോത്ത്, ഡി.സി.സി ജനറൽ സെക്രട്ടറി പി.വി സുരേഷ്, മുസ്ലിം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി കെ.കെ ബദറുദീൻ, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ഷിബിൻ ഉപ്പിലിക്കൈ, റമീസ് ആറങ്ങാടി, നിവേദ് കാഞ്ഞങ്ങാട്, അക്ഷയ എസ്. ബാലൻ, ശംസുദ്ധീൻ ആവിയിൽ, രജിത രാജൻ, ഇസ്മായിൽ ബല്ല ബീച്ച് സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, YUVA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL