SignIn
Kerala Kaumudi Online
Saturday, 20 June 2026 4.12 AM IST

സൗഹൃദ ഫുട്ബാൾ മത്സരം

football
സൗഹൃദ ഫുട്ബാൾ മത്സരം

കാഞ്ഞങ്ങാട്: ലോകകപ്പ് ഫുട്ബാൾ ആരവങ്ങൾക്കൊപ്പം ലഹരി വിരുദ്ധ ക്യാമ്പയിനും തുടക്കം. എ.ഐ.വൈ.എഫ്, എ.ഐ.എസ്.എഫ് ജില്ലാ കമ്മിറ്റി അംഗങ്ങൾ തമ്മിലുള്ള സൗഹൃദ ഫുട്ബാൾ മത്സരം കോച്ച് നിധീഷ് ബങ്കളം ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ് ജില്ലാപ്രസിഡന്റ് എം.സി അജിത്ത്, സെക്രട്ടറി എം. ശ്രീജിത്ത്, കെ.വി ദിലീഷ്, ശ്രീജിത്ത് കുറ്റിക്കോൽ, വിഷ്ണു, ദയകർ മാട, ഉണ്ണികൃഷ്ണൻ മാടിക്കൽ, ജിനു ശങ്കർ, രാകേഷ് രാവണേശ്വരം എന്നിവർ യൂത്ത് ടീമിലും ജില്ലാ സെക്രട്ടറി പ്രഭിജിത്ത് പ്രസിഡന്റ് സിദ്ധാർത്ഥൻ, സിദ്ധാർത്ഥ്, നിഖിൽ ദാസ്, ശിവരാജ്, സച്ചിൻ അഷ്മിത് എന്നിവർ വിദ്യാർത്ഥി ടീമിലും അണിനിരന്നു മത്സരത്തിൽ ടീം യൂത്ത് വിജയിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. സോയ, എ.ഐ.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഇസ്മയിൽ, ശ്രീപാർവതി നേതൃത്വം നൽകി. നിതിൻ ലാൽ മത്സരം നിയന്ത്രിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, FOOTBALL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL