SignIn
Kerala Kaumudi Online
Saturday, 04 July 2026 4.23 AM IST

കർഷകസഭയും ഞാറ്റുവേല ചന്തയും

karshaka
കർഷക സഭയും ഞാറ്റുവേല ചന്തയും പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. രജീഷ് ബാബു ഉദ്ഘാടനം ചെയ്യുന്നു

തൃക്കരിപ്പൂർ: കാർഷിക വികസന കർഷക ക്ഷേമ വകുപ്പും തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്തും കർഷക സഭയും ഞാറ്റുവേല ചന്തയും സംഘടിപ്പിച്ചു. തൃക്കരിപ്പൂർ പഞ്ചായത്ത് ടൗൺ ഹാളിൽ നടന്ന പരിപാടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. രജീഷ് ബാബു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്സൺ അഷ്രീഫ ജാബിർ അദ്ധ്യക്ഷത വഹിച്ചു. തൃക്കരിപ്പൂർ ഫാർമേഴ്സ് ബാങ്ക് പ്രസിഡന്റ് സി. രവി, കൃഷി ഓഫീസർ എ. രജീന, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്സൺ എം.കെ. പ്രസന്ന, പഞ്ചായത്ത് അംഗങ്ങളായ ഫായിസ് ബീരിച്ചേരി, എ.കെ. ഉമ്മുക്കുൽസു, മുഹമ്മദ് കുഞ്ഞി മൈതാനി, എം. രാമചന്ദ്രൻ, കെ.വി. രാധ, എം.വി. അനിത, എം. സുനിത, എം. ഷഹർബാൻ, ബ്ലോക്ക് പഞ്ചായത്തംഗം പി. രവീന്ദ്രൻ, കുടുംബശ്രീ സിഡിഎസ് ചെയർ പേഴ്സൺ കെ.പി. സുഹറ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, KARSHAKA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL