കാഞ്ഞങ്ങാട്: ജവഹർ സാംസ്‌കാരിക വേദി കാസർകോടിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സന്ദേശമുയർത്തി കാഞ്ഞങ്ങാട് മുതൽ റാണിപുരം വരെ മഴയാത്ര സംഘടിപ്പിച്ചു. സംസ്ഥാന സർക്കാരിന്റെ ഓപ്പറേഷൻ തൂഫാൻ പദ്ധതിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ലഹരി വിരുദ്ധ പ്രതിജ്ഞയും ബോധവത്കരണ ക്ലാസും നടത്തി. ഷമീർ പി. കുന്ദമംഗലം ഉദ്ഘാടനം ചെയ്തു. ഇ.വി നിശാന്ത് അദ്ധ്യക്ഷത വഹിച്ചു. കോമേഴ്സിൽ ഡോക്ടറേറ്റ് നേടിയ ഡോ. ഷാഫി പുൽപ്പാറയെ ആദരിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് അംഗം സിന്ധു പത്മനാഭൻ, ഷിബിൻ ഉപ്പിലിക്കൈ, നിഷാന്ത് പ്ലാവിലായ, അനൂപ് ഓർച്ച, സതീശൻ കീക്കാങ്കോട്ട്, സുധീഷ് പാണൂർ, ജതീഷ് കായക്കുളം, പ്രദീപ് പള്ളക്കാട്, സനീഷ മയ്യിച്ച, ശ്രീനി വള്ളിക്കുന്ന്, ബിജു കൊട്രച്ചാൽ, രദീപ് കാണക്കര, പ്രമോദ് ചെക്യാർപ്പ്, അമൽനാഥ്, അഭിജിത്ത് കല്ല്യോട്ട്, സാനിയ, പ്രജ്വൽ പ്രകാശ്, സന്മയ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |