തൃക്കരിപ്പൂർ: എം.എൽ.എ സന്ദീപ് വാര്യരുടെ സാന്നിദ്ധ്യത്തിൽ ആയിരങ്ങൾ അണിനിരന്ന തൃക്കരിപ്പൂർ പഞ്ചായത്ത് മഴപ്പൊലിമ ഒളവറയിൽ അരങ്ങേറി. പതിമൂന്നാം വാർഡിലെ വടക്കിൽ കണ്ടത്തിലാണ് നടീൽ ഉത്സവം നടന്നത്. പഞ്ചായത്ത് പ്രസിഡന്റ് സാജിതാ സഫറുള്ള അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മിഷൻ കോഡിനേറ്റർ എം.വി ജയൻ മുഖ്യാതിഥിയായിരുന്നു. അസിസ്റ്റന്റ് കോർഡിനേറ്റർ ഡി. ഹരിദാസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജീഷ് ബാബു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ അശ്രീഫ ജാബിർ, എം.കെ പ്രസന്ന, ബ്ലോക്ക് മെമ്പർ രവീന്ദ്രൻ, ഫായിസ് ബീരിച്ചേരി, അനിത, ഹരീഷ്, രജിന, പ്രേമലത, പ്രസാദ്, ടി.വി പ്രഭാകരൻ, ടി.വി ഷിബിൻ, വി.വി വിജയൻ, വി.വി രാഘവൻ, കെ.വി രാജേഷ്, വി.കെ രതീശൻ, സി. ബാലൻ, രാജീവൻ, സി.ഡി.എസ് ചെയർപേഴ്സൺ കെ.പി സുഹ്റ, ശുഭകല പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |