പെരിയ: അംബേദ്‌കർ ആർട്‌സ് ആൻഡ് സയൻസ് കോളേജിലെയും അംബേദ്കർ വിദ്യാനികേതൻ ഹയർ സെക്കൻഡറി സ്‌കൂളിലെയും അദ്ധ്യാപികമാർ ഫിഫ വേൾഡ് കപ്പിനോട് അനുഭാവം പ്രകടിപ്പിച്ച് സൗഹൃദ ഫുട്ബാൾ മത്സരം സംഘടിപ്പിച്ചു. ഇരു വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും അദ്ധ്യാപികമാരെ ഒരുമിപ്പിച്ച മത്സരം ആവേശകരമായിരുന്നു. അംബേദ്ക്കർ ട്രസ്റ്റ് അഡ്മിനിസ്ട്രേറ്റർ വിപുലറാണി അംഗങ്ങളെ പരിചയപ്പെടുത്തി ഉദ്ഘാടനം നിർവഹിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തമ്മിലുള്ള സൗഹൃദവും സഹകരണവും ദൃഢമാക്കുന്നതിന് ഇത്തരം മത്സരങ്ങൾ കൂടുതൽ പ്രചോദനമാകുമെന്ന് പങ്കെടുത്ത ടീമുകൾക്ക് അഭിനന്ദനങ്ങൾ അറിയിച്ചു കൊണ്ട് സംസാരിച്ച അംബേദ്കർ ആർട്‌സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പൽ ഡോ. ജയചന്ദ്രൻ കീഴോത്ത് അഭിപ്രായപ്പെട്ടു. സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾ കളിക്കളത്തിൽ ഇറങ്ങിയ തങ്ങളുടെ അദ്ധ്യാപികമാർക്ക് വിവിധ രാജ്യങ്ങളുടെ ജേഴ്‌സി അണിഞ്ഞ് പ്രോത്സാഹനം നല്കി. സദസിൽ ബാൻഡ് വാദ്യം മുഴങ്ങി. പെനാൽട്ടി ഷൂട്ടൗട്ടിൽ അംബേദ്കർ വിദ്യാനികേതൻ സ്കൂൾ ടീം ജേതാക്കളായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |