SignIn
Kerala Kaumudi Online
Tuesday, 21 July 2026 1.37 PM IST

ഐ.എൻ.എൽ ജില്ലാ കൺവെൻഷൻ

inl
ഐ.എൻ.എൽ കാസർകോട് ജില്ലാ കൺവെൻഷൻ സംസ്ഥാന പ്രസിഡന്റ് അഹമ്മദ് ദേവർ കോവിൽ ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: ഐ.എൻ.എൽ കാസർകോട് ജില്ലാ കൺവെൻഷൻ വ്യാപാര ഭവനിൽ സംസ്ഥാന പ്രസിഡന്റ് അഹമ്മദ് ദേവർ കോവിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് വി.കെ ഹനീഫ് ഹാജി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് മൊയ്തീൻകുഞ്ഞി കളനാട്, സംസ്ഥാന സെക്രട്ടറിമാരായ എം.എ ലത്തീഫ്, ഇ.എം ഇബ്രാഹിം, പി.കെ അബ്ദുറഹ്മാൻ മാസ്റ്റർ, സംസ്ഥാന വുമൺസ് ലീഗ് ജനറൽ സെക്രട്ടറി ഹസീന ടീച്ചർ, റഷീദ ബേക്കൽ, ഷമീന മുഹമ്മദ്, പി.എച്ച്. ഹനീഫ് ബേക്കൽ, ഹനീഫ് കുന്നിൽ, മുസ്തഫാൽ, സലീം തലശ്ശേരി എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി അസീസ് കടപ്പുറം സ്വാഗതവും ജില്ലാ ജോയിന്റ് സെക്രട്ടറി എ.ജി. ബഷീർ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, IN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL