SignIn
Kerala Kaumudi Online
Wednesday, 12 August 2026 3.54 AM IST

ഹൊസദുർഗ് ഉപജില്ല സ്കൂൾ കലോത്സവം

kalol
സംഘാടകസമിതി ഓഫീസ് പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. രഘുനാഥ് ഉദ്ഘാടനം ചെയ്യുന്നു

അമ്പലത്തറ: ഒക്ടോബർ 27 മുതൽ 31 വരെ ജി.വി.എച്ച്.എസ്.എസ് അമ്പലത്തറയിൽ നടക്കുന്ന അറുപത്തിയഞ്ചാമത് ഹൊസ്ദുർഗ്ഗ് ഉപജില്ല കേരള സ്കൂൾ കലോത്സവത്തിന്റെ സംഘാടകസമിതി ഓഫീസ് പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. രഘുനാഥ് ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയർപേഴ്സൺ ഡോ. സി.കെ. സബിത അദ്ധ്യക്ഷത വഹിച്ചു. പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സി. കൃഷ്ണകുമാർ, എ. സുനിത, സംഘാടകസമിതി ഭാരവാഹികളായ പി.എ ബാബു, കെ.വി പ്രശാന്ത്, ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ. സുരേന്ദ്രൻ, സംഘാടകസമിതി വർക്കിംഗ് പ്രസിഡന്റ് പി. ജയകുമാർ, പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡന്റ് രാജൻ മീങ്ങോത്ത്, സുവനീർ കമ്മിറ്റി ചെയർമാൻ നാരായണൻ, വളണ്ടിയർ കമ്മിറ്റി ചെയർമാൻ എൻ. മനോജ് കുമാർ എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ പി.വി രാജേഷ് സ്വാഗതവും പബ്ലിസിറ്റി കമ്മിറ്റിയും രാജേന്ദ്രൻ മീങ്ങോത്ത് നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, OFFICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL