കൊല്ലം: വരുന്ന നിയമസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കെ.പി.സി.സി ന്യൂനപക്ഷ വിഭാഗം ഒബ്സർവറായി അൻവറുദ്ദീൻ ചാണിക്കലിനെ നിയമിച്ചു. എ.ഐ.സി.സി ന്യൂനപക്ഷ വിഭാഗം ദേശീയ ചെയർമാൻ ഇമ്രാൻ പ്രതാപ്‌ഗഢി എം.പിയുടെ നിർദ്ദേശപ്രകാരമാണ് നിയമനം. ഇതുസംബന്ധിച്ച ഉത്തരവ് ദേശീയ വൈസ് ചെയർമാനും കേരള ഇൻചാർജുമായ ഡി.കെ. ബ്രിജേഷ് പുറത്തിറക്കി.
മുൻ കോർപ്പറേഷൻ കൗൺസിലറും കർബല ട്രസ്റ്റ് ഡയറക്ടർ ബോർഡ് അംഗവുമായ അൻവറുദ്ദീൻ ചാണിക്കൽ നിലവിൽ കെ.പി.സി.സി ന്യൂനപക്ഷ വിഭാഗം സംസ്ഥാന വൈസ് ചെയർമാനാണ്. അദ്ദേഹം ചുമതല വഹിക്കേണ്ട നിയമസഭ മണ്ഡലങ്ങൾ ഉടൻ പ്രഖ്യാപിക്കുമെന്ന് എ.ഐ.സി.സി അറിയിച്ചു. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും റിപ്പോർട്ടുകൾ സംസ്ഥാന നേതൃത്വത്തിന് സമർപ്പിക്കുകയുമാണ് പ്രധാന ചുമതല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
