നല്ലില: കൊല്ലം കലാ ഗ്രാമം സംഘടിപ്പിച്ച അച്ചാണി രവി സ്മാരക അമച്വർ നാടക മത്സരത്തിൽ പള്ളിമൺ എം.വി.ദേവൻ കലാ ഗ്രാമം അവതരിപ്പിച്ച ഭൂമദ്ധ്യരേഖ എന്ന നാടകം 5 പുരസ്കാരങ്ങൾ കരസ്ഥമാക്കി. മികച്ച നാടകം,സംവിധാനം, സംഗീതം, നടൻ, നടി എന്നീ പുരസ്കാരങ്ങളാണ് നേടിയത്. സംവിധാനം, സംഗീതം എന്നിവയ്ക്ക് സന്തോഷ് തകഴിക്കും മികച്ച നടന് നരിക്കൽ രാജീവും അവാർഡ് നേടി. അഡ്വ. കെ.ആർ. അമ്മുവാണ് മികച്ച നടി. തിരുവല്ല എം.ജി. സോമൻ ഫൗണ്ടേഷൻ സംഘടിപ്പിച്ച സംസ്ഥാന അമച്വർ നാടക മത്സരത്തിലും ഭൂമദ്ധ്യരേഖ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. പള്ളിമൺ സിദ്ധാർത്ഥ സെൻട്രൽ സ്കൂളിലെ സാംസ്കാരിക വിഭാഗം സംഘടനയായ എം.വി. ദേവൻ കലാ ഗ്രാമം സ്കൂളിലെ അദ്ധ്യാപകരും ജീവനക്കാരും ദേവൻ കലാ ഗ്രാമം പ്രവർത്തകരും ചേർന്നാണ് നാടകം അവതരിപ്പിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |