
കൊല്ലം: പെസഹാ വ്യാഴം, ദുഃഖവെള്ളി, വിഷു തുടങ്ങിയ തുടർച്ചയായ അവധി ദിവസങ്ങളിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടക്കാൻ സാദ്ധ്യതയുള്ള അനധികൃത മണൽപാറ ഖനനവും നിലം നികത്തലും തടയാൻ കളക്ടർ പ്രത്യേക സ്ക്വാഡുകൾ രൂപീകരിച്ചു. അനധികൃത പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് താഴെപറയുന്ന ഫോൺ നമ്പറിൽ അറിയിക്കാം. സബ് കളക്ടറുടെ കാര്യാലയം കൊല്ലം 04742793461, റവന്യു ഡിവിഷണൽ ഓഫീസ് പുനലൂർ 04742793462, താലൂക്ക് ഓഫീസുകളായ കൊല്ലം 04742742116, കരുനാഗപ്പള്ളി 04762620223, കുന്നത്തൂർ 04762830345, കൊട്ടാരക്കര 04742454623, പത്തനാപുരം 04752350090, പുനലൂർ 04752222605.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |