ഓയൂർ: ശിവഗിരി മഠം ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിന്റെയും ഗുരുധർമ്മ പ്രചരണ സഭ കൊല്ലം ജില്ലാ കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ 17ന് രാവിലെ 9 മുതൽ കുണ്ടറ ഗുരുദേവ ഓഡിറ്റോറിയത്തിൽ ശ്രീനാരായണ ധർമ്മമീമാംസ പരിഷത്ത് നടക്കും.
രാമസ്വാമിമഠം സെക്രട്ടറി സ്വമി ധർമ്മവ്രതയും ജി.ഡി.പി.എസ് ജില്ലാകമ്മിറ്റി രക്ഷാധികാരി കെ.ജയകുമാറും ചേർന്ന് ഭദ്രദീപം തെളിക്കും. ജി.ഡി.പി.എസ് ജില്ലാ സെക്രട്ടറി എസ്. ഷാജികുമാർ സ്വാഗതം പറയും. ധർമ്മസംഘം ട്രസ്‌റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം നിർവഹിക്കും. ജി.ഡി.പി.എസ് ജില്ലാ പ്രസിഡന്റ് ഡി. രാജഗോപാൽ അദ്ധ്യക്ഷത വഹിക്കും.ധർമ്മ സംഘം ട്രസ്‌റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അനുഗ്രഹ പ്രഭാഷണവും ഗുരുധർമ്മ പ്രചരണ സഭ കേന്ദ്ര സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി ശാരദാപ്രതിഷ്ഠാ സന്ദേശവും നൽകും. രാമസ്വാമിമഠം സെക്രട്ടറി ധർമ്മവ്രതസ്വാമി ആമുഖ പ്രഭാഷണം നടത്തും. ജി.ഡി.പി.എസ് രജിസ്ട്രാർ കെ.ടി. സുകുമാരൻ പരിഷത്ത് സന്ദേശം നൽകു. മാത്യസഭ കേന്ദ്ര എക്‌സി..അംഗങ്ങളായ ബീന അന്തേൽ, വിമല കാർത്തികേയൻ എന്നിവർ ഈശ്വരപ്രാർത്ഥന നടത്തും.
. ഗുരുദേവന്റെ മഹാപരിനിർവാണ ശതാബ്ദി, ദൈവദശകം, ജാതിനിർണയം, ലഹരിയും സമൂഹവും തുടങ്ങിയ വിഷയങ്ങളിൽ പ്രമുഖർ ക്ലാസുകൾ നയിക്കും. ഭോപ്പാൽ എൽ.എൻ.സി.ടി യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റ് ലഭിച്ച സ്വാമി സച്ചിദാനന്ദയെ കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിക്കും.
വൈകിട്ട് 3.50ന് ആരംഭിക്കുന്ന സമാപന സമ്മേളനത്തിൽ ഷൈലജ രാജീവ്, ലീല സതീശൻ, ലതാദേവൻ എന്നിവർ ഗുരുസ്‌മരണം നടത്തും. ശിവഗിരി മഠം അംബികാനന്ദ സ്വാമി ഉദ്ഘാടനം നിർവ്വഹിക്കും. ജി.ഡി.പി.എസ് ജില്ലാകമ്മിറ്റി വൈസ് പ്രസിഡന്റ് കെ. ശശിധരൻ അദ്ധ്യക്ഷത വഹിക്കും. ജി.ഡി.പി.എസ് ജോ:രജിസ്ട്രാർ പുത്തൂർ ശോഭനൻ മുഖ്യ പ്രഭാഷണം നടത്തും. എസ്.എൻ ട്രസ്‌റ്റ് ഡയറക്ടർ ബോർഡ് മെമ്പർ ജി. പത്മാകരൻ ഗുരുദേവ സന്ദേശം നൽകും. ജി.ഡി.പി.എസ് ജില്ലാ വൈസ് പ്രസിഡന്റ് ജി. മധുസൂദനൻ സംഘടനാ സന്ദേശം നൽകും. മാതൃസഭ ജില്ലാ കമ്മിറ്റി പ്രസിഡന്റ് ഡോ. എസ്. റാണി മാതൃസഭ സന്ദേശം നൽകും. മാതൃസഭ ജില്ലാ കമ്മിറ്റി സെക്രട്ടറി ടി.എസ്. ലതിക മാതൃസഭ വിശദീകരണം നൽകും. രാജേഷ് സഹദേവൻ, അഡ്വ. സുബിത്ത്. എസ്. ദാസ്, പഞ്ഞിവിള മോഹനൻ, സി.എൻ. കാർത്തികേയൻ, കെ. ജയഘോഷ് പട്ടേൽ, ബീനാ രാജൻ, ഓയൂർ സുരേഷ്, ജി. വിദ്യാസാഗർ, വി. മാഷ എന്നിവർ സംസാരിക്കും. ജി.ഡി.പി.എസ് കേന്ദ്രസമിതി അംഗം എൻ. മഹേശ്വരൻ സ്വാഗതവും. ഇടയ്ക്കോട് രാധാകൃഷ്‌ണൻ നന്ദിയും പറയും.
.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |