SignIn
Kerala Kaumudi Online
Wednesday, 22 April 2026 8.38 PM IST

കത്തുന്നു പകൽ, കരുതിയിരിക്കാം

Increase Font Size Decrease Font Size Print Page

18 വരെ ജില്ലയിൽ മഞ്ഞ അലർട്ട്

കൊല്ലം: ജി​ല്ലയി​ൽ താപനി​ല 38 ഡിഗ്രിക്ക് മുകളിലെത്താമെന്ന് കേന്ദ്ര കാലാവസ്ഥ നി​രീക്ഷണ വകുപ്പി​ന്റെ മുന്നറി​യി​പ്പ്. രാവി​ലെ ആരംഭി​ക്കുന്ന ചൂട് പാതി​രാത്രി​ പി​ന്നി​ട്ടാലും മാറ്റമി​ല്ലാതെ തുടരുന്നു.

ചൂട് കൂടിയതോടെ വലയുകയാണ് നിർമ്മാണ തൊഴിലാളികൾ ഉൾപ്പെടെ പുറംജോലി ചെയ്യുന്നവർ. തലയിലൂടെ വെള്ളമൊഴിച്ചും ഇടയ്ക്കിടെ മുഖം കഴുകിയും വെള്ളം കുടിച്ചുമാണ് ഇവരുടെ പ്രതിരോധം. ദീർഘസമയം വെയിലേൽക്കുന്നവർക്ക് തലവേദന ഒഴിയുന്നില്ല. ജലാശയങ്ങളിലെയും കിണറുകളിലെയും ജലനിരപ്പ് താഴ്ന്നു തുടങ്ങി. ജില്ലയിൽ മിക്കയിടങ്ങളിലും കുടിവെള്ള ക്ഷാമവും രൂക്ഷമാണ്.

പൊതുജനങ്ങൾ പകൽ 11 മുതൽ മൂന്ന് വരെ സൂര്യപ്രകാശം കൂടുതൽ സമയം ഏൽക്കുന്നത് ഒഴിവാക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിട്ടി​ മുന്നറി​യി​പ്പ് നൽകുന്നു. നിർജലീകരണം തടയാൻ ധാരാളം വെള്ളം കുടിക്കണം. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരണം. കുടിവെള്ളം എപ്പോഴും കയ്യിൽ കരുതണമെന്നും മുൻകരുതൽ നിർദ്ദേശത്തിൽ പറയുന്നു.

രോഗസാദ്ധ്യത ഏറെ

 കുഞ്ഞുങ്ങൾ, പ്രായമായവർ, ഗർഭിണികൾ, ഗുരുതര രോഗങ്ങളുള്ളവർ എന്നിവരി​ൽ പ്രത്യേക ശ്രദ്ധ വേണം

 ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യതാപം,നിർജ്ജലീകരണം തുടങ്ങിയവയ്ക്ക് സാദ്ധ്യത

 നേരിട്ട് വെയിലേൽക്കുന്ന ജോലി ചെയ്യുന്നവർ ജോലി സമയം ക്രമീകരിക്കണം

 പുറത്തിറങ്ങേണ്ടിവരുന്ന സാഹചര്യത്തിൽ നിർബന്ധമായും പാദരക്ഷ, കുട എന്നിവ ഉപയോഗിക്കണം

 ശാരീരിക അസ്വസ്ഥകളോ ബുദ്ധിമുട്ടുകളോ ഉണ്ടായാൽ വിശ്രമിച്ച ശേഷം ധാരാളം വെള്ളം കുടിക്കണം

 അസ്വസ്ഥതകൾ മാറിയില്ലെങ്കിൽ ഉടൻതന്നെ ചികിത്സ തേടുക

 വളരെ ഉയർന്ന ശരീര താപനില, വേഗത്തിലുള്ള ഹൃദയമിടിപ്പ്, വറ്റിവരണ്ട ചുവന്ന ചർമ്മം,ശക്തമായ തലവേദന, തലകറക്കം, ഓക്കാനം, ബോധക്ഷയം, കഠിനമായ ക്ഷീണം എന്നിവ തോന്നിയാൽ പ്രഥമശുശ്രൂഷയ്ക്ക് ശേഷം ഉടൻ ചികിത്സ തേടണം

വയറിളക്കം, മഞ്ഞപ്പിത്തം, ചിക്കൻ പോക്‌സ് എന്നിവയ്ക്കും സാദ്ധ്യത

കൂട്ടിയിട്ട് കത്തിക്കരുത്

ചൂട് കൂടിയതോടെ തീപിടിത്തങ്ങളും പതിവായി. വഴിയരികിലെയും ഒഴിഞ്ഞ പറമ്പുകളിലെയും മാലിന്യക്കൂമ്പാരവും ഉണങ്ങിയ പുല്ലും കുറ്റിച്ചെടികളുമാണു കത്തിയമരുന്നത്. ചവറ് കൂട്ടിയിട്ട് കത്തിക്കൽ, പൊതു വഴികളിൽ മാലിന്യങ്ങൾ അശ്രദ്ധമായി കത്തിക്കുന്നത്, വൈദ്യുതി കമ്പികളിലെ തീപ്പൊരി കരിയിലയിൽ വീഴുന്നത്, സിഗരറ്റ് കുറ്റി, തീപ്പെട്ടിക്കൊള്ളി എന്നിവ അലക്ഷ്യമായി വലിച്ചെറിയൽ തുടങ്ങിയവയാണ് പ്രധാനമായും തീപിടിത്തങ്ങൾക്ക് കാരണമാകുന്നത്.

ളർത്തുമൃഗങ്ങളിലെ ലക്ഷണങ്ങൾ

 നിറുത്താതെ കിതയ്ക്കുക

 വായിൽ നിന്നും അമിതമായി വെള്ളം

 അതിസാരം, ഛർദി

 മയക്കവും, അസ്വസ്ഥതയും

 തീറ്റയോടുള്ള മടുപ്പ്

TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.