കൊട്ടാരക്കര: നെടുവത്തൂർ പ്ളാമൂട് ജംഗ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റ് അടഞ്ഞിട്ട് നാളേറെ ആയെങ്കിലും നടപടിയില്ല. ലൈറ്റ് സ്ഥാപിച്ചതോടെ സമീപമുള്ള പല തെരുവുവിളക്കുകളും അപ്രസക്തമായി. എന്നാൽ ലൈറ്റ് പണിമുടക്കിയതോടെ പ്ളാമൂട് ജംഗ്ഷൻ കൂരിരുട്ടിലാവുകയും ചെയ്തു. ജംഗ്ഷനിലെ വ്യാപാര സ്ഥാപനങ്ങൾ അടയുന്നതോടെ ജംഗ്ഷനിൽ കൂരിരുട്ടുമാത്രം. ഇതിന്റെ മറവിലാണ് കഴിഞ്ഞ ദിവസം ടാങ്കർ ലോറിയിൽ സാമൂഹ്യ വിരുദ്ധർ ജംഗ്ഷനു സമീപം കക്കൂസ് മാലിന്യം ഒഴുക്കിയത് .രണ്ടു മാസം മുമ്പ് ഈ ജംഗ്ഷനിൽ ഇരുചക്ര വാഹന യാത്രക്കാരനെ
കാട്ടുപന്നി ആക്രമിച്ചിരുന്നു. കെ.എസ്.ആർ.ടി.സി ജീവനക്കാരനായ യുവാവ് ഇനിയും പഴയ അവസ്ഥയിലെത്തിയിട്ടില്ല വൈദ്യുതി പ്രതിസന്ധിയുടെ പേരിൽ തെരുവു വിളക്കുകൾ പത്തുമണിയോടെ ഓഫാക്കുന്നത് കാൽനട യാത്രക്കാർക്കും ഇരുചക്രവാഹന യാത്രക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു. ഇഴ ജന്തുക്കളും തെരുവ് നായ്ക്കളും കാട്ടുപന്നികളും കാൽനടയാത്രക്കാർക്ക് ഭീഷണിയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |