കൊല്ലം: ബി.ഡി.എസ് വിദ്യാർത്ഥി ജിതിൻ രാജിന്റെ മരണത്തിനുത്തരവാദികളെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബി.കെ.എം.യു, എ.ഐ.ആർ.ഡി.എം, ആദിവാസി മഹാസഭ സംഘടനകളുടെ നേതൃത്വത്തിൽ ചിന്നക്കടയിൽ നവോത്ഥാന പ്രതിഷേധ സദസ് സംഘടിപ്പിച്ചു. ഡെപ്യൂട്ടി സ്പീക്കറും ബി.കെ.എം.യു. സംസ്ഥാന പ്രസിഡന്റുമായ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ബി.കെ.എം.യു.ജില്ലാ പ്രസിഡന്റ് എസ്. അഷറഫ് അദ്ധ്യക്ഷത വഹിച്ചു. എ.ഐ.ഡി.ആർ.എം ജില്ലാ സെക്രട്ടറി എൻ. രവീന്ദ്രൻ സ്വാഗതം പറഞ്ഞു. എ.ഐ.ഡി.ആർ.എം സംസ്ഥാന ജോയിന്റ് സെക്രട്ടറി വി.വിനിൽ, ബി.കെ.എം.യു ജില്ലാ സെക്രട്ടറി കെ. ദിനേശ് ബാബു, എ.ഐ.ഡി.ആർ.എം ജില്ലാ പ്രസിഡന്റ് ഷാജി പെരുങ്കുളം, ജോബോയ് പെരേര, രമേശൻ ചെറുവല്ലൂർ, ബി.വിജയമ്മ, സി. ഹരി, അനിൽ പുത്തേഴം, എസ്. ദിലീപ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |