കൊല്ലം: വായ്പാ കുടിശ്ശികയുടെ പേരിൽ സാധാരണക്കാരെ കുറ്റവാളികളെ പോലെ തെരുവിലെറിയുന്ന സർഫാസി എന്ന കൊലയാളി നിയമം റദ്ദാക്കണമെന്നും, കിടപ്പാടങ്ങൾ ജപ്തി ചെയ്യാതിരിക്കാൻ കേന്ദ്ര നിയമം കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് കേരളത്തിലെ വിവിധ ജില്ലകളിൽ നിന്ന് സർഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനത്തിന്റെ പ്രവർത്തകർ ഇന്ന് ലോക് ഭവനിലേക്ക് മാർച്ച് നടത്തും. ചിന്തകനും എഴുത്തുകാരനുമായ ശിവ സുന്ദർ ഉദ്ഘാടനം ചെയ്യും. ജനകീയ പ്രസ്ഥാനം ചെയർമാൻ അഡ്വ. പി.എ.പൗരൻ അദ്ധ്യക്ഷനാകും. പ്രമോദ് പുഴങ്കര, സി.ആർ.നീലകണ്ഠൻ, സി.എസ്.മുരളി, പ്രേം ബാബു, മാഗ്ലിൻ ഫിലോമിന, എം.കെ.ദാസൻ, തുഷാർ നിർമ്മൽ സാരഥി, ഡോ. പി.ജി.ഹരി, പി.കെ.വിജയൻ, സി.കെ.ഗോപാലൻ, അനൂപ് മാത്യു, പി.എ.കുട്ടപ്പൻ,
വേണു കുനിയിൽ, പി.കെ. ഷാജി, സന്തോഷ് ഭാസ്കർ, ബാബു ജോസഫ്, നിസാർ പൊന്ന്യം, പ്രീത ഷാജി, ടി.പി.പുഷ്കരൻ, ആർ.ബോബി, വി.പി.പ്രമോദ്, ടോണി കടവന്ത്ര, കെ.പി.എം.പുഷ്പജ, പി.ജെ.മാനുവൽ തുടങ്ങിയവർ സംസാരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |