SignIn
Kerala Kaumudi Online
Tuesday, 26 May 2026 6.37 PM IST

നൂറ്റാണ്ടുകൾ പഴക്കമുള്ള നടപ്പാത കൊട്ടിയടച്ചു; പ്രതിഷേധം ശക്തം

cc
ഓടനാവട്ടം ചെറുക്കരക്കോണം എലായിൽ നിലവിൽ ഉണ്ടായിരുന്ന ഗതാഗതം തടസപ്പെടുത്തിയ നിലയിൽ

ഓടനാവട്ടം : വെളിയം പഞ്ചായത്തിലെ കുടവട്ടൂർ ചെറുക്കരക്കോണം ഏലായിൽ പ്രദേശവാസികൾ നൂറ്റാണ്ടുകളായി ഉപയോഗിച്ചു വന്നിരുന്ന നടപ്പാത (നടവരമ്പ്) കൃഷിക്കായി കൊട്ടിയടച്ചതിൽ പ്രതിഷേധം പുകയുന്നു. ഏലാ നിലം പാട്ടത്തിനെടുത്ത വ്യക്തിയാണ് വഴി പൂർണ്ണമായും അടച്ച് കൃഷിയിറക്കിയിരിക്കുന്നത്. ഇതോടെ പതിറ്റാണ്ടുകളായി ഈ വഴിയെ ആശ്രയിച്ചിരുന്ന കർഷകരും നാട്ടുകാരും വലിയ ബുദ്ധിമുട്ടിലായി. നടപ്പാത തടസ്സപ്പെടുത്തിയതിനെതിരെ പ്രദേശവാസികൾ വെളിയം പഞ്ചായത്ത് സെക്രട്ടറിക്ക് രേഖാമൂലം പരാതി നൽകിയിരുന്നു. എന്നാൽ പരാതി നൽകി ദിവസങ്ങൾ പിന്നിട്ടിട്ടും യാതൊരു നടപടിയും സ്വീകരിക്കാൻ അധികൃതർ തയ്യാറായിട്ടില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. യാത്രാ സൗകര്യം നിഷേധിക്കപ്പെട്ടതോടെ ശക്തമായ പ്രതിഷേധ പരിപാടികൾക്ക് തയ്യാറെടുക്കുകയാണ് ചെറുക്കരക്കോണം ഏലാ നിവാസികളും സ്ഥിരം യാത്രക്കാരും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL