SignIn
Kerala Kaumudi Online
Wednesday, 20 May 2026 1.24 AM IST

മാലിന്യകൂമ്പാരം നീക്കിത്തുടങ്ങി: പീരങ്കി മൈതാനത്തിന് ശാപമോക്ഷം

hadees

കൊല്ലം: പീരങ്കി മൈതാനത്ത് വർഷങ്ങളായി കെട്ടിക്കിടന്നിരുന്ന പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യം കോർപ്പറേഷന്റെ നേതൃത്വത്തിൽ നീക്കിത്തുടങ്ങി. ശുചീകരണ പ്രവൃത്തി മേയർ എ.കെ.ഹഫീസ് ഉദ്ഘാടനം ചെയ്തു. ആധുനിക യന്ത്രസംവിധാനം ഉപയോഗിച്ച് ശാസ്ത്രീയമായി ജൈവ അജൈവമാലിന്യങ്ങൾ പ്രത്യേകമായി തരംതിരിച്ചാണ് സംസ്കാരിക്കുന്നത്.

മൈതാനം ശുചീകരിക്കണമെന്ന് കൊല്ലത്തെ കായിക പ്രേമികളും സാംസ്കാരിക പ്രവർത്തകരും ഏറെക്കാലമായി ആവശ്യപ്പെടുകയാണ്. ഉദ്ഘാടന ചടങ്ങിൽ ഡെപ്യൂട്ടി മേയർ കരുമാലിൽ ഡോ. ഉദയ സുകുമാരൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ എ.സദക്കത്ത്, കുരുവിള ജോസഫ്, കൗൺസിലർമാരായ ടി.ഷൈനി, ഷൈമ തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL