കൊല്ലം: പെട്രോൾ, ഡീസൽ, പാചക വാതകം എന്നിവയുടെ വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടിക്കെതിരെ ശക്തമായ സമരം ആരംഭിക്കാൻ എൻ.സി.പി (എസ്) യോഗം തീരുമാനിച്ചു. ഹോട്ടലുകൾക്ക് ഉൾപ്പടെ വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക വില ഒറ്റയടിക്ക് 1000 രൂപയോളം വർദ്ധിപ്പിച്ചത് ജീവിതം ഏറെ ദുസഹമാക്കി. കേന്ദ്ര സർക്കാരിന്റെ ഇത്തരം തെറ്റായ തീരുമാനങ്ങൾ മൂലം ജനങ്ങൾ അനുഭവിക്കുന്ന ദുരിതത്തിന് അറുതി വരുത്തണമെന്ന് ആവശ്യപ്പെട്ട് എൻ.സി.പി (എസ്) ദേശവ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലും കൊല്ലത്ത് സമരം സംഘടിപ്പിക്കാനും തീരുമാനിച്ചതായി ജില്ലാ പ്രസിഡന്റ് ജീ.പദ്മാകരൻ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |