കൊല്ലം: കെ.എസ്.ടി എംപ്ലോയീസ് സംഘ് കൊല്ലം ഡിപ്പോ യൂണിറ്റ് വാർഷിക സമ്മേളനം ബി.എം.എസ് കാര്യാലയത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി അജയകുമാർ ഉദ്ഘാടനം ചെയ്‌തു. ഡിപ്പോ പ്രസിഡന്റ് സുജിത്ത് അദ്ധ്യക്ഷനായി. കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് നേരെയുള്ള അതിക്രമങ്ങൾ തടയണമെന്നും അർഹമായ ആനുകൂല്യം നൽകണമെന്നും കെ.എസ്.ആർ.ടി.സി സർക്കാർ ഡിപ്പാർട്ട്മെന്റാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി ഉണ്ണിക്കൃഷ്ണൻ, സംസ്ഥാന സെക്രട്ടറി ഗിരീന്ദ്രലാൽ, ബാലു നിത എന്നിവർ സംസാരിച്ചു. സംസ്ഥാന സെക്രട്ടറി ഹരി പെരുമ്പിലാവിൽ പ്രഭാഷണം നടത്തി. ഭാരവാഹികളായി സുജിത്ത് (പ്രസിഡന്റ്) ശ്യാം (സെക്രട്ടറി), വേണുഗോപാൽ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |