ചവറ: ആർമിയിൽ 25 വർഷത്തെ സേവനം കഴിഞ്ഞ് മടങ്ങിയെത്തിയ സൈനികനെ സുഹൃത്തുക്കൾ സ്വീകരിച്ചു. കോയിവിള അയ്യൻകോയിക്കൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ 93- 94 വർഷത്തെ 'പൂമരം' എസ്.എസ്.എൽ.സി ബാച്ചിന്റെ നേതൃത്വത്തിലാണ് സൈനികൻ വേണുഗോപാലിനെ സ്വീകരിച്ചത്. പുത്തൻ സങ്കേതം ജംഗ്ഷനിൽ നിന്നു ബാൻഡ് മേളം ഉൾപ്പെടെ നടന്ന സ്വീകരണത്തിൽ നാടാകെ അണിചേർന്നു. പൂമരം ഭാരവാഹികളായ എസ്.ആർ. ഷെറിൻ രാജ്, കൊച്ചുമണി, ജമാൽ, ബിജു, ലൈല, കവിത, ബിന്ദുലേഖ, റാഹിയാനത്, നദീറ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |