കൊല്ലം: പരിസ്ഥിതി വൃക്ഷ വ്യാപന പ്രവർത്തനങ്ങൾ നടത്തുന്നവർക്ക് വനവകുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലാതല വനമിത്ര പുരസ്കാരത്തിന് കൊല്ലം സ്വദേശി ജേക്കബ് എസ്.മുണ്ടപ്പുളം അർഹനായി. നന്മമരം ഗ്ലോബൽ ഫൗണ്ടേഷൻ എന്ന വൃക്ഷ വ്യാപന സംഘടനയുടെ സംസ്ഥാന ചീഫ് കോ- ഓർഡിനേറ്റർ പദവിയിലിരുന്ന് സംസ്ഥാനത്തുടനീളവും പുറത്തും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പൊതുനിരത്തുകളിലും മധുരവനം എന്ന പദ്ധതിയിലൂടെ ഫലവൃക്ഷങ്ങളും തണൽ മരങ്ങളും നട്ടുവളർത്തുന്ന പ്രവർത്തനമാണ് അദ്ദേഹത്തെ അവാർഡിന് അർഹനാക്കിയത്. കേരള പൊലീസിൽ ചരിത്രത്തിലാദ്യമായി ആഭ്യന്തര വകുപ്പിന്റെ അനുമതിയോടെ പരിസ്ഥിതി വൃക്ഷ വ്യാപന പ്രവർത്തനങ്ങൾക്ക് സംസ്ഥാനത്ത് ഉടനീളം നേതൃത്വം കൊടുത്ത പൊലീസ് ഓഫീസറായ ജേക്കബ്. കൊല്ലം മുണ്ടയ്ക്കൽ സ്വദേശിയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |