കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയുടെ സമഗ്ര വികസനത്തിന് അടിയന്തരമായി പരിഗണിക്കേണ്ട അഞ്ച് പ്രധാന ആവശ്യങ്ങൾ ഉന്നയിച്ച് കർമ്മ ഭാരവാഹികൾ സി.ആർ. മഹേഷ് എം.എൽ.എയ്ക്ക് നിവേദനം നൽകി. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയെ ജനറൽ ആശുപത്രിയായി ഉയർത്തുക, കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, റെയിൽവേ വികസന വിഷയങ്ങളിൽ ശക്തമായ ഇടപെടൽ നടത്തുക, കരുനാഗപ്പള്ളി ജംഗ്ഷനിൽ ഭൂഗർഭ അടിപ്പാതയ്ക്ക് അനുമതി നേടുക, നഗരത്തിലെ വെള്ളക്കെട്ട് പ്രശ്നത്തിന് സ്ഥിരപരിഹാരം കാണുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ. കെ എസ് ആർ ടി സിയുടെ അന്തർസംസ്ഥാന വോൾവോ–സ്കാനിയ സർവീസുകളുടെ ഓൺലൈൻ റിസർവേഷനിൽ നിലവിൽ കരുനാഗപ്പള്ളി ബോർഡിംഗ് പോയിന്റായി ലഭ്യമല്ലാത്തതിനാൽ യാത്രക്കാർ കൊല്ലം, കായംകുളം ന്നിവിടങ്ങളിൽ എത്തേണ്ട അവസ്ഥ ഒഴിവാക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |