SignIn
Kerala Kaumudi Online
Thursday, 02 July 2026 5.18 AM IST

അടിയന്തര ഇടപെടൽ അനിവാര്യം

കൊല്ലം: അന്യസംസ്ഥാ​ന​ക്കാ​രെന്ന വ്യാജേന ബംഗ്ലാ​ദേ​ശിൽ നിന്നും മറ്റു സമീ​പ​രാ​ജ്യ​ങ്ങ​ളിൽ നിന്നും നുഴഞ്ഞു കയറിയവരെ നാടു​ക​ട​ത്തുാൻ ആഭ്യ​ന്ത​ര​വ​കുപ്പു നട​പടി സ്വീക​രി​ക്ക​ണ​മെന്നു വിശ്വ​കർമ്മ വേദ​പ​ഠ​ന​കേന്ദ്ര ധാർമ്മിക സംഘം ഉന്ന​താ​ധികാര സമിതി ആവ​ശ്യ​പ്പെ​ട്ടു. ഇത്തരക്കാരെ വ്യാപാര വ്യാവ​സാ​യിക ശാല​ക​ളി​ലേക്കും കെട്ടിട നിർമ്മാണ മേഖ​ല​ക​ളി​ലേ​ക്കും എത്തിക്കുന്ന കരാ​റു​കാരെ അറസ്റ്റ് ചെയ്യണമെന്നും സംസ്ഥാന പ്രസി​ഡന്റ് ആറ്റൂർ ശരത് ചന്ദ്രൻ ആവശ്യപ്പെട്ടു. കൊല്ലം ജവ​ഹർ ബാല​ഭ​വ​നിൽ നടന്ന ലഹരിവിരുദ്ധ പരിപാടി ഉദ്ഘാ​ടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന ജന​റൽ സെക്ര​ട്ടറി പി.​വി​ജ​യ​ബാബു അദ്ധ്യക്ഷനായി. ആശ്രാമം സുനിൽ കുമാർ, വി.​സു​ധാ​ക​രൻ, വെള്ളി​മൺ സുകു​മാ​രൻ, കെ.​പ്ര​സാദ്, എൽ.​പ്ര​കാശ്, രാമ​ച​ന്ദ്രൻ കട​കം​പ​ള്ളി, വി.​സു​രേഷ് ബാബു, ശശാ​ങ്കൻ എന്നി​വർ സംസാ​രി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL