കൊല്ലം: റാങ്ക് പട്ടികകളുമായി ബന്ധപ്പെട്ട വിവാദങ്ങൾ കണക്കിലെടുത്ത് നിലവിലെ പി.എസ്.സി പിരിച്ചുവിട്ട് പുതിയ കമ്മിഷനെ നിയമിക്കാൻ സർക്കാർ തയ്യാറാകണമെന്ന് ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക് സംസ്ഥാന കമ്മിറ്റി അംഗം ഹിഷാം കരുനാഗപ്പള്ളി ആവശ്യപ്പെട്ടു. ഇരവിപുരം മണ്ഡലം കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം സെക്രട്ടറി ഷറഫുദ്ദീൻ മണക്കാട് അദ്ധ്യക്ഷനായി. ആൾ ഇന്ത്യ യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി എസ്. സ്വരൂപ് ജിത്ത്, കിളികൊല്ലൂർ രംഗനാഥ്, അഞ്ജു മാടൻനട, സി.വിജയൻപിള്ള, എം.രാമചന്ദ്രൻ ചെട്ടിയാർ, എസ്. മോഹൻലാൽ, കെ.പി. അരവിന്ദാക്ഷൻ പിള്ള, ജെ. അനിൽകുമാർ, പി. ദിലീപ് കുമാർ, ആർ. കമൽ നാഥ്, കെ. സൗമ്യ റാണി എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |