ചാത്തന്നൂർ: സംസ്‌ഥാന സർക്കാരിന്റെ ക്ഷേമ പെൻഷൻ വിതരണത്തിൽ സഹകരണ ബാങ്കുകൾ കാലതാമസം വരുത്തുന്നുവെന്ന്
ചാത്തന്നൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബിജു വിശ്വരാജൻ ആരോപിച്ചു. സാമൂഹ്യക്ഷേമ പെൻഷൻ പദ്ധതികൾ അശരണരായ ആയിരക്കണക്കിന് വൃദ്ധർക്കും വിധവകൾക്കും ഭിന്നശേഷിക്കാർക്കും ഏറെ ആശ്വാസമാണ്. യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്ന ശേഷം അനുവദിച്ച പെൻഷൻ തുക വിതരണം ചെയ്യുന്നതിൽ ചില സഹകരണ ബാങ്കുകൾ കാലതാമസം വരുത്തുകയാണ്. നിരവധി കുടുബങ്ങൾക്ക് ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ പെൻഷൻ തുക മാത്രമാണ് ആശ്രയം. മരുന്ന് വാങ്ങാനും നിത്യച്ചെലവിനും പെൻഷനെ ആശ്രയിക്കുന്നവരാണ് ഏറെ വലയുന്നതെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |