കൊല്ലം: സംസ്ഥാന ഭിന്നശേഷി കോർപ്പറേഷനിൽ ചെയർമാൻ ഉൾപ്പെടെയുള്ള സ്ഥാനങ്ങളിൽ ഭിന്നശേഷി മേഖലയിൽ പ്രവർത്തിക്കുന്ന ഭിന്നശേഷിക്കാരെ തന്നെ നിയമിക്കണമെന്ന് ഡിഫറന്റ്ലി ഏബിൽഡ് പീപ്പിൾസ് കോൺഗ്രസ് കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു. ഭിന്നശേഷിക്കാർക്ക് ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് വരുമാന പരിധി ഒഴിവാക്കണമെന്നും ഭിന്നശേഷി അവകാശ നിയമത്തിൽ അനുശാസിക്കുന്ന പ്രകാരം പെൻഷൻ വർദ്ധിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് കൊറ്റാമം വിമൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ഊരുട്ടമ്പലം വിജയൻ, അനിൽ വെറ്റിലകണ്ടം, വെങ്ങന്നൂർ പ്രസാദ്, വി.കെ. വിനോദ്കുമാർ, കെ.കെ. കോശി, പൂന്തുറ എ മുത്തപ്പൻ, സജിമോൻ ഇരവിനെല്ലൂർ, വി. സുകുമാരൻ കണ്ണൂർ, ബിനു ഏഴാംകുളം, പോൾ പുല്ലേക്കാരൻ തുടങ്ങിയവർ സംസാരിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |