SignIn
Kerala Kaumudi Online
Wednesday, 15 July 2026 4.14 AM IST

ഇൻ​വെ​സ്റ്റി​ച്ചർ സെ​റി​മ​ണി

കൊ​ല്ലം: നെ​ടു​ങ്ങോ​ലം ശ്രീ​നാ​രാ​യ​ണ സെൻ​ട്രൽ സ്​കൂ​ളിൽ തി​​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പാർ​ല​മെന്റ് അം​ഗ​ങ്ങ​ളു​ടെ സ്ഥാ​നാ​രോ​ഹ​ണ​വും തു​ടർ​ന്ന് സ​ത്യ​പ്ര​തി​ജ്ഞ​യും ന​ട​ന്നു. സ്​കൂൾ ചെ​യർ​മാൻ കെ. ജ്യോ​തി അ​ദ്ധ്യ​ക്ഷ​ത​ വഹി​ച്ചു. പ​ര​വൂർ സർ​ക്കിൾ ഇൻ​സ്‌​പെ​ക്ടർ ജി. പ്ര​ദീ​പ് കു​മാ​റും മ​റ്റ് അ​തി​ഥി​ക​ളും ചേർ​ന്ന് ഭ​ദ്ര​ദീ​പം കൊ​ളു​ത്തി ഉ​ദ്​ഘാ​ട​നം ചെ​യ്​തു. സ്​കൂൾ പ്രിൻ​സി​പ്പൽ സ​ര​മാ​ദേ​വി തി​​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട മ​ന്ത്രി​മാ​രു​ടെ പേ​രു​കൾ വേ​ദി​യിൽ പ്ര​ഖ്യാ​പി​ച്ചു. പി.ടി.എ പ്ര​സി​ഡന്റ് എ​സ്. സു​ഫി സം​സാ​രി​ച്ചു. സ്​കൂൾ ഹെ​ഡ് ബോ​യ് ആ​യി അ​യാൻ എം.വർ​ഗീ​സും ഹെ​ഡ്‌​ഗേൾ ആ​യി നി​ള നാ​യ​രും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്​ത് അ​ധി​കാ​ര​മേ​റ്റു. വൈ​സ് പ്രിൻ​സി​പ്പൽ പി. ശ്രീ​ക​ല സ്വാ​ഗ​ത​വും ഇം​ഗ്ലീ​ഷ് അ​ദ്ധ്യാ​പി​ക എം.യു. സൗ​മ്യ ന​ന്ദി​യും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL