കൊല്ലം: സമർത്ഥനം ട്രസ്റ്റ് ഫോർ ദി ഡിസേബിൾഡിന്റെ നേതൃത്വത്തിൽ ഭിന്നശേഷിക്കാർ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ എന്നിവർക്കായി സൗജന്യ തൊഴിൽ പരിശീലനം സംഘടിപ്പിക്കുന്നു. ടാലി, റീട്ടെയിൽ മാനേജ്മെന്റ്, ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് കോഴ്സുകളിലാണ് പ്രവേശനം. 3 മാസം ദൈർഘ്യമുള്ള കോഴ്സിന്റെ പരിശീലനം എറണാകുളം നോർത്ത് പറവൂരിനടുത്തുള്ള ട്രെയിനിംഗ് സെന്ററിലാണ്. താമസം, ഭക്ഷണം, പഠനോപകരണങ്ങൾ എന്നിവ സൗജന്യമാണ്. 18നും 33നും ഇടയിൽ പ്രായമുള്ള എസ്.എസ്.എൽ.സി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പരിശീലനം പൂർത്തിയാക്കുന്നവർക്ക് ജോലിയും ഉറപ്പാക്കുന്നുണ്ട്. 17ന് മുൻപ് 7907019173, 6361511991 എന്നീ നമ്പരുകളിൽ രജിസ്റ്റർ ചെയ്യണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |