കൊല്ലം: സെൻസസ് ജോലിയിൽ കൂടുതൽ വീട് ലഭിച്ചവർക്ക് കൂടുതൽ ഡ്യൂട്ടി ലീവും സമയവും അനുവദിക്കണമെന്ന് എ.കെ.ടി.എ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. വീടുകൾ തമ്മിൽ വലിയ അന്തരമുണ്ട്. ചിലർക്ക് 150 വീടുകളിൽ താഴെ മാത്രം ലഭിച്ചപ്പോൾ കൂറെ ഏറെ പേർക്ക് 400 വീടുകളോളം ലഭിച്ചു. പലതവണ പോയാലും വീടുകളിൽ ആൾക്കാർ ഉണ്ടാവില്ല. കൂടുതൽ വീടുകൾ ലഭിച്ചവർക്ക് ഒരു രീതിയിലും സമയത്ത് തീർക്കാൻ സാധിക്കാത്ത അവസ്ഥയാണെന്നും യോഗം പരാതിപ്പെട്ടു. പ്രസിഡന്റ് അജിത കുമാരി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എസ്. രാധാകൃഷ്ണ പിള്ള റിപ്പോർട്ട് അവതരിപ്പിച്ചു. പി.ആർ. അനിൽകുമാർ, അലക്സ് പി.ജേക്കബ്, അനിൽ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |