SignIn
Kerala Kaumudi Online
Wednesday, 15 July 2026 4.13 AM IST

മൂന്നു വയസുകാരന്റെ തല കലത്തിൽ കുടുങ്ങി

ചവറ: അലൂമിനിയം കലത്തിൽ മൂന്നു വയസുകാരന്റെ തല കുടുങ്ങിയത് ഏറെനേരം മാതാപിതാക്കളെ ഉൾപ്പെടെ പരിഭ്രാന്തിയിലാഴ്ത്തി. ഒടുവിൽ ഫയർഫോഴ്സ് രക്ഷകരായി.

നീണ്ടകര പഞ്ചായത്തിൽ കരുത്തുറ വാർഡിൽ തോപ്പിൽ കൊച്ചുവീട്ടിൽ ജോബിൻ ഡയാന ദമ്പതികളുടെ മകൻ ഏദൻ ജോബിനാണ് കുടുങ്ങിയത്. മാതാപിതാക്കളും നാട്ടുകാരും വളരെയേറെ ശ്രമിച്ചിട്ടും കലത്തിൽ നിന്നു കുഞ്ഞിന്റെ തല വേർപെടുത്താൻ കഴിഞ്ഞില്ല. സ്ഥലത്തെത്തിയ വാർഡ് മെമ്പർ ഡയാന രച്ചു ചവറ ഫയർഫോഴ്സിനെ അറിയിച്ചു. ഉടൻ തന്നെ ഓഫീസർ അജയഘോഷിന്റ നേതൃത്വത്തിൽ ഗോപകുമാർ,നഹാസ്, അരുൺരാജ്, ഉല്ലാസ്, അനുപ് കുമാർ, ശ്രീകുമാർ എന്നിവർ സ്ഥലത്തെത്തി കലം മുറിച്ചു മാറ്റി കുഞ്ഞിന്റെ ജീവൻ രക്ഷിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL