കൊല്ലം: ചടയമംഗലം പോരേടം ചന്തമുക്കിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിൽ നിന്നു തെറിച്ചുവീണ കോളേജ് വിദ്യാർത്ഥിനിക്ക് ഗുരുതരമായി പരിക്കേറ്റു. നിലമേൽ എൻ.എസ്.എസ് കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥിനി പോരേടം കൃഷ്ണവിലാസത്തിൽ ദേവികയാണ് (20) അപകടത്തിൽപ്പെട്ടത്.
ഇന്ന് രാവിലെ 8.40ഓടെയായിരുന്നു സംഭവം. ആറ്റിങ്ങൽ-പുനലൂർ റൂട്ടിലെ സ്ഥിരം ബസ് ആയിരുന്ന ജനത ബസിന് പകരം രണ്ടു ദിവസമായി സർവീസ് നടത്തുന്ന എ.എം.എസ് ബസിൽ നിന്നാണ് വിദ്യാർത്ഥിനി തെറിച്ചുവീണത്. തിരക്കേറിയ ബസിൽ ഡോറിന് സമീപം നിൽക്കുകയായിരുന്നു ദേവിക. ബസ് അമിതവേഗത്തിൽ പായുന്നതിനിടെ പെട്ടെന്ന് ബ്രേക്ക് ചവിട്ടിയപ്പോൾ ഡോറിന് സമീപത്തേക്ക് തെറിച്ച ദേവിക ഡോർ തുറന്നു പുറത്തേക്ക് വീഴുകയായിരുന്നു. തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റ ദേവിക തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |