SignIn
Kerala Kaumudi Online
Wednesday, 15 July 2026 4.13 AM IST

നിലം തൊടാതെ വില നിലതെറ്റി അടുക്കള!

പച്ചക്കറി, പലവ്യഞ്ജന വില കൂടുന്നു

കൊല്ലം: ഓണനാളുകളിലേക്ക് അധിക ദൂരമില്ലെങ്കിലും വിപണിയിൽ വില ഇടിച്ചു കയറുന്നത് സാധാരണക്കാരെ പ്രതിസന്ധിയിലാക്കുന്നു.

രണ്ടാഴ്ചയ്ക്കുള്ളിൽ നിത്യോപയോഗ സാധനങ്ങളുടെ വിലയിലുണ്ടായ വർദ്ധനവ് കുടുംബങ്ങളുടെ ദൈനംദിന ബഡ്ജറ്റിനെ വല്ലാതെ ബാധിച്ചിട്ടുണ്ട്.

അരിയുടെയും സവാളയുടെയും വിലയിലുണ്ടായ വർദ്ധനവ് കനത്ത തിരിച്ചടിയാണ്. കഴിഞ്ഞയാഴ്ച 52 രൂപയുണ്ടായിരുന്ന വടി അരിക്ക് ഈയാഴ്ച 57 രൂപയായി. സവാള വില ഒരാഴ്ച കൊണ്ട് 32ൽ നിന്ന് 40 രൂപയിലെത്തി. പഞ്ചസാര, മുളക്, മല്ലി തുടങ്ങിയ മിക്ക പലവ്യഞ്ജനങ്ങളുടെയും വിലയിൽ നേരിയ വർദ്ധനവുണ്ട്. വെളിച്ചെണ്ണ വിലയിൽ മാത്രമാണ് അല്പമെങ്കിലും ആശ്വാസം.

അയൽസംസ്ഥാനങ്ങളിൽ നിന്നുള്ള വരവിലുണ്ടായ കുറവും ഗതാഗതച്ചെലവ് വർദ്ധിച്ചതുമാണ് വിലക്കയറ്റത്തിന് കാരണമായി വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നത്. വിപണിയിലെ ഈ അസ്ഥിരത തുടർന്നാൽ സാധാരണക്കാരുടെ ജീവിതം കൂടുതൽ ദുസ്സഹമാകും.

വില കഴിഞ്ഞ ആഴ്ച (ജൂലായ് 6), ഈ ആഴ്ച (ജൂലാായ്13)... കിലോ

 ആന്ധ്രാ അരി: 41.00 - 42.50, 42.50 - 44.00

 പച്ചരി: 31- 36.50 ,31.00 - 39.00

 ഉണ്ട അരി: 45, 46.00

 വടി അരി: 50, 57.00

 മുളക്: 265, 275

 പിരിയൻ മുളക്: 310, 310

 കാശ്മീരി മുളക്: 640, 640

 മല്ലി: 160, 170

 പയർ: 105, 135

 കടല: 75, 95

 ഉഴുന്ന്: 105, 130

 പഞ്ചസാര: 44, 47

 വൻപയർ: 60, 90

 മൈസൂർ തുമര: 77, 77

 സവാള: 26, 40

 ഉള്ളി: 60, 60

 വെളിച്ചെണ്ണ (കേര ലിറ്റർ): 295, 270

 ജീരകം: 236, 250

 കടുക്: 92, 92

 ഉലുവ: 86, 86

"പ്രതിദിനം വർധിച്ചുവരുന്ന വിലക്കയറ്റം പിടിച്ചുനിർത്താൻ കഴിയാത്ത അവസ്ഥയാണ്. കുറച്ചു സാധനങ്ങൾ വാങ്ങാൻ പോലും പത്തിരട്ടി തുക ചെലവാക്കേണ്ടി വരുന്നു. കൂലിപ്പണിക്കാരും സാധാരണക്കാരുമായ ഞങ്ങളെപ്പോലെയുള്ളവർ എങ്ങനെയോ പട്ടിണിയില്ലാതെ ജീവിക്കുന്നു എന്ന് മാത്രം," പ്രേമ ഹരി, എഴുകോൺ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL