SignIn
Kerala Kaumudi Online
Sunday, 02 August 2026 4.09 AM IST

മുഖ്യമന്ത്രിക്ക് നിവേദനം നൽകി

അഞ്ചൽ: എൻ.പി.എസ്. ഫോറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മുഖ്യമന്ത്രിക്ക് നിവേദനം നൽകി. എൻ.പി.എസ് പദ്ധതിയിൽ നിന്നു വിരമിച്ച ജീവനക്കാർക്ക് ലഭിക്കുന്ന ആന്യുറ്റി തുക പര്യാപ്തമല്ലെന്നും ഡി.സി.ആർ.ജി ഉൾപ്പടെയുള്ള വിരമിക്കൽ ആനുകൂല്യങ്ങൾ എൻ.പി.എസ് വിരമിച്ചവർക്കും അനുവദിക്കണമെന്നും വിവേദനത്തിൽ ആവശ്യപ്പെട്ടു. കൂടാതെ എൻ.പി.എസ് വിരമിച്ച ജീവനക്കാരുടെ സാമൂഹ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും നിവേദനത്തിൽ പറയുന്നു. എൻ.പി.എസ് ഭാരവാഹികളായ നസീമ, ഹരീന്ദ്രനാഥ്, മോഹനൻ, ശോഭന, സുധാകുമാരി തുടങ്ങിയവർ ഉൾപ്പെട്ട സംഘമാണ് നിവേദനം നൽകിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL