SignIn
Kerala Kaumudi Online
Sunday, 02 August 2026 4.09 AM IST

കഞ്ചാവ് കേസിലെ പ്രതിയെ വെറുതേ വിട്ടു

കൊല്ലം: കഞ്ചാവ് കൈവശം വച്ച് കുട്ടികൾക്കും മറ്റും വില്പന നടത്തി​യെന്ന് ആരോപി​ച്ച് പുനലൂർ പൊലീസ് രജി​സ്റ്റർ ചെയ്ത കേസിലെ പ്രതി​യെ വെറുതേ വി​ട്ടു. ചക്കുവരയ്ക്കൽ കോട്ടവട്ടം തൊണ്ടുവിള വീട്ടിൽ ഹരിദാസനെയാണ് കൊല്ലം ഒന്നാം അഡീഷണൽ ജില്ല ആൻഡ് സെഷൻസ് ജഡ്ജ് മോഹൻ ജോർജ് വെറുതേ വി​ട്ടത്. പുനലൂർ ടി​.ബി​ ജംഗ്ഷന് സമീപം റെയിൽവേ ഓവർബ്രിഡ്‌ജിന് അടിവശത്തു നിന്ന് കുട്ടികൾക്ക് കഞ്ചാവ് വില്പന നടത്തി​യെന്നായി​രുന്നു പുനലൂർ പൊലീസ് സബ് ഇൻസ്പെക്ടർ 2022ൽ രജി​സ്റ്റർ ചെയ്ത് കേസി​ലെ രേഖപ്പെടുത്തൽ. അഭി​ഭാഷകരായ പ്രാക്കുളം വി.ജ്യോതിസാഗർ, കീർത്തന എസ്.ജ്യോതി, ഹൃതിക് ജാഫറ്റ് എന്നിവർ പ്രതിക്കു വേണ്ടി ഹാജരായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL