കൊല്ലം: വെള്ളയിട്ടമ്പലത്തുള്ള ബി.എസ്.എൻ.എൽ കൊല്ലം ജില്ലാ ജനറൽ മാനേജരുടെ ഓഫീസിലെ താഴത്തെ നിലയിലുള്ള ജീവനക്കാരെ മറ്റുള്ള ഓഫീസുകളിലേക്ക് സ്ഥലം മാറ്റി ഈ നില വാടകയ്ക്ക് നൽകാനുള്ള ബി.എസ്.എൻ.എൽ അധികൃതർ തീരുമാനത്തിൽ നിന്നു പിന്തിരിയണമെന്നവശ്യപ്പെട്ട് എൻ.കെ. പ്രേമചന്ദ്രൻ എം.പിക്ക് ബി.എസ്.എൻ.എൽ.ഇ.യു, എൻ.എഫ്.ടി.ഇ, എസ്.എൻ.ഇ.എ, എ.ഐ.ജി.ഇ.ടി.ഒ.എ, എ.ഐ.ബി.എസ്.എൻ.എൽ.ഇ.എ, സേവാ ബി.എസ്.എൻ.എൽ, എ.ഐ.ബി.ഡി.പി.എ എന്നീ സംഘടനകളുടെ പ്രതിനിധികൾ നിവേദനം നൽകി. സി.ജി.എം.ടിയുമായി സംസാരിച്ച ശേഷം കേന്ദ്ര ടെലികമ്യൂണിക്കേഷൻ മന്ത്രിയെ കണ്ട് കാര്യങ്ങൾ ധരിപ്പിക്കാമെന്ന് എം.പി ഉറപ്പു നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |