SignIn
Kerala Kaumudi Online
Sunday, 02 August 2026 4.09 AM IST

കെ.എസ്.ടി.എ ജില്ലാ കൺവെൻഷൻ

കൊല്ലം: കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ പ്രവർത്തക കൺവെൻഷൻ കെ.എസ്.ടി.എ ജില്ലാ സെന്ററിൽ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി അനീഷ് ലാൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി.കെ. ആദർശ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന എക്സിക്യുട്ടിവ് കമ്മിറ്റിയംഗം ജി.കെ ഹരികുമാർ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ആർ.ബി. ശൈലേഷ് കുമാർ, എം.എസ്. ഷിബു, ജെ.ശശികല എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി എസ്. സന്തോഷ് കുമാർ സ്വാഗതവും ട്രഷറർ വി.എസ് ബൈസൽ നന്ദിയും പറഞ്ഞു. സെപ്തംബർ 19ന് നടക്കുന്ന അദ്ധ്യാപക മാർച്ചും ധർണയും വിജയിപ്പിക്കാൻ കൺവെൻഷൻ തീരുമാനിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL