SignIn
Kerala Kaumudi Online
Wednesday, 22 April 2026 5.16 PM IST

ക്രൈസ്തവർക്ക് ആശ്രയം ബി.ജെ.പി : ഷോൺ ജോർജ്

Increase Font Size Decrease Font Size Print Page
shon

കോട്ടയം : ''എം.എൽ.എ. എന്ന നിലയിൽ അവകാശപ്പെട്ടത് പിടിച്ചു വാങ്ങാൻ മാണി സി.കാപ്പന് കഴിഞ്ഞില്ല. നെഞ്ചിലാണ് പാലാ എന്ന് ജോസ് കെ. മാണി പറയുന്നുണ്ടല്ലാ?. പാലായോട് സ്‌നേഹമുണ്ടെങ്കിൽ അദ്ദേഹം എന്തുകൊണ്ട് വികസനം തടസ്സപ്പെടുത്തി. ജോസ് കെ. മാണിയ്ക്ക് സ്വന്തം രാഷ്ട്രീയത്തോട് മാത്രമാണ് സ്‌നേഹം'' പാലായിലെ എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ.ഷോൺ ജോർജ് മീറ്റ് ദ പ്രസിൽ സംസാരിക്കുന്നു.

 കോൺഗ്രസ് എം.പിമാർ മത്സരിക്കുന്നതിനെക്കുറിച്ച്?
ഭരണം കിട്ടിയാൽ മന്ത്രിയാകാമെന്ന് മോഹിച്ചാണ് കോൺഗ്രസിലെ എം. പി.മാർ മത്സരിക്കാൻ ആഗ്രഹിക്കുന്നത്. കേന്ദ്രത്തിൽ ഇനി ഭരണം കിട്ടില്ലെന്ന് അവർക്ക് അറിയാം. ഇത് നന്നായി അറിയുന്നയാൾ കെ.സി വേണുഗോപാലാണ്. കോൺഗ്രസിൽ സീറ്റ് നിർണയവുമായി ബന്ധപ്പെട്ട് വലിയ പൊട്ടിത്തെറിയുണ്ടാകും.

 മൂന്ന് ക്രൈസ്ഥവ സ്ഥാനാർത്ഥികളാണ് ബി.ജെ.പിയ്ക്ക് ജില്ലയിൽ ?

ഇതിന് മുന്നേ വരെ ക്രൈസ്തവരെ വേട്ടയാടുന്നു എന്നാണ് പറഞ്ഞത്. ഇപ്പോൾ മൂന്ന് സീറ്റ് നൽകി പരിഗണിച്ചതാണോ കുഴപ്പം.

ഇന്നലെ വന്നവരെ ബി.ജെ.പി പരിഗണിക്കുന്നു, പഴയനേതാക്കളെ അവഗണിക്കുന്നു?

അങ്ങനയില്ല. എല്ലാവർക്കും മത്സരിക്കാൻ കഴിയില്ലല്ലോ. എല്ലാവരും മത്സരിക്കാൻ ആർഹരാണ്. ചിലർക്ക് മത്സരിക്കാൻ അവസരം നൽകും. മറ്റ് ചിലരെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ചുമതല നൽകും. ഒരു മണ്ഡലത്തിൽ നാലും അഞ്ചും നേതാക്കൾ മത്സരിക്കാൻ സന്നദ്ധരാകുന്നത് പാർട്ടിയുടെ സ്വീകാര്യതയാണ് കാണിക്കുന്നത്.


 ട്വന്റി ട്വന്റിയുടെ വരവ് എങ്ങനെ ഗുണകരമാവും?
ഏറ്റുമാനൂർ സീറ്റ് ട്വന്റി ട്വന്റിയ്ക്ക് കൊടുത്തതിൽ തെറ്റില്ല. ട്വന്റി ട്വന്റി ജനങ്ങൾക്കൊപ്പം പ്രവർത്തിക്കുന്ന പാർട്ടിയാണ്. ട്വന്റി ട്വന്റിയും ബി.ഡി.ജെ.എസും മികച്ച പ്രകടനം കാഴ്ചവയ്ക്കും. ഘടകക്ഷികൾക്ക് അർഹമായ പ്രാതിനിദ്ധ്യം കൊടുക്കുന്നത് മുന്നണിസംവിധാനത്തിന്റെ ഭാഗമാണ്.

 ജയിച്ചാൽ എന്തൊക്കെ ചെയ്യും
44 കിലോമീറ്റർ ദൂരത്തിൽ 25 ടൂറിസം കേന്ദ്രങ്ങൾ സന്ദർശിക്കാവുന്ന കോട്ടയം ഈസ്റ്റ് ടൂറിസം സർക്യൂട്ടിനായി പ്രൊപ്പോസൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയ്ക്ക് സമർപ്പിച്ചിട്ടുണ്ട്. യാഥാർത്ഥ്യമായാൽ പാലാ ഉൾപ്പെടുന്ന മലയോരമേഖലയുടെ ടൂറിസം വികസനത്തിന് ഗുണകരമാകും. തിരഞ്ഞെടുക്കപ്പെട്ടാൽ പാലായെ ഒരു ഫ്രൂട്ട് വില്ലേജാക്കിവളർത്തും. കാർഷിക വിളകൾക്ക് ലേലകേന്ദ്രം പാലായിൽ കൊണ്ടുവരും. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ക്രിയേറ്റീവ് ടെക്‌നോളജി എന്ന പേരിൽ ഒരു സ്ഥാപനം പാലായിൽ കൊണ്ടുവരണമെന്നും ആഗ്രഹമുണ്ട്.


 വിജയ പ്രതീക്ഷ ?

മത്സരം എൻ.ഡി.എയും, യു.ഡി.എഫും തമ്മിലാണ്. മറ്റാരും ഇല്ലെങ്കിൽ ജോസ് കെ.മാണി മൂന്നാം സ്ഥാനത്താവും.
എൻ.ഡി.എയ്ക്ക് അടിത്തറയുള്ള മണ്ഡലമാണ് പാലാ.

TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.