
പാമ്പാടി : ഗ്യാസ് സിലിണ്ടർ ക്ഷാമത്തെ തുടർന്ന് അടച്ച ഹോട്ടലുകൾക്കും ജീവനക്കാർക്കും കേന്ദ്ര സർക്കാർ 'സർവൈവൽ ഫിനാൻഷ്യൽ സപ്പോർട്ട്' നൽകണമെന്ന് എൻ.സി.പി (എസ്) സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. കെ.ആർ രാജൻ ആവശ്യപ്പെട്ടു. പുതുപ്പള്ളിയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.എം രാധാകൃഷ്ണന്റെ വിജയത്തിനായി ചേർന്ന എൻ.സി.പി (എസ്) നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം പ്രസിഡന്റ് മാത്യു പാമ്പാടി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിമാരായ ബാബു കപ്പക്കാല, റെജി കൂരോപ്പട, രാധാകൃഷ്ണൻ ഓണമ്പിള്ളി, കെ.കെ രാജശേഖര പണിക്കർ, മീനടം ഗോപാലകൃഷ്ണൻ, സി.സി ജോസഫ്, എബിസൺ കൂരോപ്പട, വിജയകുമാർ, ബിജു തോമസ്, ബാബു അയർക്കുന്നം, ദീപു പുതുപ്പള്ളി, സോമൻ കൂരോപ്പട എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |