
കറുകച്ചാൽ: ആത്മബോധോദയ സംഘം കുട്ടംപേരൂർ ശ്രീശുഭാനന്ദാശ്രമ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ശ്രീ ശുഭാനന്ദഗുരു ദേവന്റെ പൂരം ജന്മനക്ഷത്ര മഹോത്സവത്തിന് കറുകച്ചാൽ ആറാം നമ്പർ ശാഖ ആതിഥ്യമരുളും. ഉത്സവത്തിന് തുടക്കം കുറിച്ച് സംഘം പ്രസിഡന്റ് പി.എസ് പൊന്നപ്പൻ കൊടിയേറ്റി. ഉത്സവത്തിന്റെ വിവിധ ദിവസങ്ങളിലായി ആത്മീയ പ്രഭാഷണങ്ങൾ, സമൂഹാരാധാന, ഭക്തിഗാനസുധ ആചാര്യ സ്തുതി, വിവിധ കലാപരിപാടികൾ എന്നിവ നടക്കും. 27ന് പുലർച്ചെ 4.30ന് ജന്മനക്ഷത്ര പൂജ, വൈകിട്ട് 4ന് ജന്മനക്ഷത്ര ഘോഷയാത്ര, 6ന് നേർച്ച വഴിപാട് സ്വീകരണം, 8ന് ജന്മനക്ഷത്ര സമ്മേളനം ഉദ്ഘാടനം ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് നിർവഹിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |