
തലയോലപ്പറമ്പ് : എസ്.എൻ.ഡി.പി യോഗം 1798-ാം നമ്പർ കാഞ്ഞിരമറ്റം ആമ്പല്ലൂർ ശാഖയിൽ നടന്ന ഗുരുജ്ഞാന സരണിയുടെ സമാപന കൺവെൻഷൻ തലയോലപ്പറമ്പ് യൂണിയൻ സെക്രട്ടറി എസ്. ഡി. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. സ്വാമി സന്ദീപാനന്ദ ഗിരി ഗുരുദർശനത്തിന്റെ സമകാലിക പ്രസക്തി എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി.
ശാഖ വൈസ് പ്രസിഡന്റ് പി.എ. മനോഹരൻ അദ്ധ്യക്ഷത വഹിച്ചു. ശാഖ പ്രസിഡന്റ് എ.ആർ.മോഹൻ,
സെക്രട്ടറി കെ. പി. ബിജീഷ്, പൂത്തോട്ട ശാഖ വൈസ് പ്രസിഡന്റ് അനില സാബു എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |