
കോട്ടയം : കാഴ്ചപരിമിതരായ കുട്ടികൾക്കായി പ്രവർത്തിക്കുന്ന ഒളശ്ശ സർക്കാർ അന്ധവിദ്യാലയത്തിൽ 2026-27 അദ്ധ്യയനവർഷത്തേക്കുള്ള പ്രവേശനം ആരംഭിച്ചു. ഒന്ന് മുതൽ പത്ത് വരെ ക്ലാസുകളിലേക്ക് ജൂൺ 30 വരെയാണ് പ്രവേശനം. അഞ്ചുമുതൽ പത്ത് വയസ് വരെയുള്ളവർക്ക് ഒന്നാം ക്ലാസിലേക്കും 40 ശതമാനത്തിലധികം കാഴ്ചപരിമിതിയുള്ള വിദ്യാർത്ഥികൾക്ക് ടി.സിയുടെ അടിസ്ഥാനത്തിൽ മറ്റ് ക്ലാസുകളിലേക്കും പ്രവേശനം ലഭിക്കും.
പഠനം, ഭക്ഷണം, യൂണിഫോം, വൈദ്യസഹായം എന്നിവ സൗജന്യമാണ്. ബ്രെയിൽ, കംപ്യൂട്ടർ പരിശീലനം, സംഗീതം, കൈത്തൊഴിൽ, ഡെയിലി ലിവിംഗ് സ്‌കിൽസ് തുടങ്ങിയ പ്രത്യേക പരിശീലനങ്ങളും നൽകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |