SignIn
Kerala Kaumudi Online
Thursday, 14 May 2026 2.54 AM IST

അമീബീക് മസ്തിഷ്ക്ക ജ്വരം സ്ഥിരീകരിച്ചു.... കുമരകത്ത് ജാഗ്രത

Increase Font Size Decrease Font Size Print Page
Add as a preferred source on Google
amebic

കോട്ടയം : യുവതിയ്ക്ക് അമീബിക് മസ്തിഷ്ക്ക ജ്വരം സ്ഥിരീകരിച്ചതിനെ തുടർന്ന് കുമരകത്ത് ജാഗ്രത നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്. പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ ഔദ്യോഗിക ആവശ്യങ്ങൾക്കായി സന്ദർശനം നടത്തി വന്ന യുവതിയ്ക്കാണ് രോഗം. ഏത് ജലസ്രോതസിൽ നിന്നാണ് രോഗം ബാധിച്ചതെന്ന് കണ്ടെത്താനായിട്ടില്ല. നിലവിൽ ഇവരുടെ വീട്ടിലെ വാട്ടർ ടാങ്കിൽ ശേഖരിക്കുന്ന പൈപ്പ് വെള്ളമാണ് ഉപയോഗിക്കുന്നതെന്നും മലിനജലവുമായി നേരിട്ട് സമ്പർക്കമുണ്ടായിട്ടില്ലെന്നും അധികൃതർ പറയുന്നു. ഉറവിടം കണ്ടെത്താൻ വീട്ടിലെ വാട്ടർ ടാങ്ക് ഉൾപ്പെടെയുള്ള സമീപ ജലസ്രോതസുകൾ പരിശോധിച്ചെങ്കിലും അമീബ സാന്നിധ്യം കണ്ടെത്തിയില്ല. പഞ്ചായത്തിന്റെ വിവിധയിടങ്ങളിൽ ആതുര സേവനത്തിനായി യുവതി സന്ദർശനം നടത്തിയിട്ടുണ്ട്.


സൂപ്പർ ക്ലോറിനേഷൻ നടത്തും
കെട്ടിക്കിടക്കുന്ന വെള്ളത്തിലിറങ്ങുന്നതും കുളിക്കുന്നതും മുഖം കഴുകുന്നതും ഒഴിവാക്കണം
നീരൊഴുക്കില്ലാത്ത വെള്ളത്തിൽ ബാക്ടീരിയയും സൂക്ഷ്മ ജീവികളും ഉണ്ടാകാൻ സാദ്ധ്യത
എല്ലാ ഭവനങ്ങളിലും ക്ലോറിൻ വിതരണം ചെയ്യും, വാർഡുതല ജാഗ്രതാ സമിതികൾ

ലക്ഷണങ്ങൾ
തീവ്രമായ തലവേദന

കടുത്ത പനി, ഛർദ്ദി

കഴുത്ത് തിരിക്കാൻ പ്രയാസം

ബോധക്ഷയം


''പഞ്ചായത്തിലെ എല്ലാ വാർഡുകളിലും ക്ലോറിനേഷൻ ആരംഭിച്ചു. കൂടാതെ, ബോധവത്കരണ പരിപാടികളും ആരംഭിക്കും. (എ.പി ഗോപി, കുമരകം പഞ്ചായത്ത് പ്രസിഡന്റ്)

Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL