
മുക്കൂട്ടുതറ: എല്ലാവരും സാധാരണക്കാർ. അതിലേറെയും നിർദ്ധനരും തൊഴിലാളികളും. ഒരു പനി വന്നാൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടാൻ അവർക്ക് കഴിയില്ല. ഏക ആശ്രയം മുട്ടപ്പള്ളിയിലെ കുടുംബക്ഷേമ ആരോഗ്യ കേന്ദ്രമായിരുന്നു. പക്ഷേ ആ പ്രതീക്ഷയും ഇപ്പോൾ അവസാനിച്ച മട്ടാണ്. ഉള്ളത് പൊളിച്ചുനീക്കി. അവിടെ കുടുംബക്ഷേമ ആരോഗ്യ കേന്ദ്രത്തിനായി കെട്ടിടനിർമ്മാണവും തുടങ്ങി. പക്ഷേ എല്ലാം ഇട്ടുതല്ലി. രണ്ട് വർഷമായി നിർമ്മാണം നിലച്ച അവസ്ഥയാണ്. കരാറുകാരനും സ്ഥലംവിട്ടു. നിലവിൽ കാടുംപടലവും കയറിയ നാടിന്റെ സ്വപ്നം മുട്ടപ്പള്ലിക്കാർക്ക് സങ്കടക്കാഴ്ചയായി മാറുകയാണ്. എരുമേലി പഞ്ചായത്ത് കമ്മിറ്റി ഇടപെട്ട് നിർമ്മാണം പൂർത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഫണ്ട് അനുവദിച്ചത്: 25 ലക്ഷം രൂപ
ശിലാസ്ഥാപനം 2024ൽ
2024 ജൂലായിലായിരുന്നു ശിലാസ്ഥാപനം. ആദ്യം അതിവേഗത്തിലായിരുന്നു നിർമ്മാണം. എന്നാൽ സ്ഥലത്തെ മണ്ണ് ലെവൽ ചെയ്ത ശേഷം പദ്ധതി തനിക്ക് നഷ്ടമാമെന്ന് പറഞ്ഞ് കരാറുകാരൻ പിന്മാറി. തുടർന്ന് എസ്റ്റിമേറ്റ് പുതുക്കി വീണ്ടും പദ്ധതി തയാറാക്കി ടെൻഡർ ചെയ്യുകയായിരുന്നു. അന്തിമഘട്ടത്തിലേക്ക് എത്തുമ്പോഴാണ് നിർമ്മാണം വീണ്ടും നിലച്ചത്. നിലവിൽ ഏഴ് കിലോമീറ്റർ അകലെയുള്ള എരുമേലി സർക്കാർ ആശുപത്രിയെയാണ് മുട്ടപ്പള്ളി
64 സെന്റ് സ്ഥലം
നാട്ടുകാരനായ ചൂണ്ടശേരി നാരായണൻ ശങ്കരൻ 72 വർഷങ്ങൾക്ക് മുമ്പ് സൗജന്യമായി നൽകി 64 സെന്റ് സ്ഥലത്താണ് ആശുപത്രി പ്രവർത്തിച്ചിരുന്നത്. കെട്ടിടം വർഷങ്ങൾക്ക് മുമ്പ് കാലപ്പഴക്കത്തെ തുടർന്ന് പൊളിച്ചുമാറ്റുകയായിരുന്നു. ഏറെ കാത്തിരിപ്പിനൊടുവിലാണ് പുതിയ കെട്ടിടത്തിന് ശിലയിട്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |