SignIn
Kerala Kaumudi Online
Thursday, 02 July 2026 5.19 AM IST

അറ്റകുറ്റപണി:പാലം ഇന്ന് മുതൽ അടച്ചിടും കോടിമതയിൽ കുടുങ്ങിപ്പോകരുത്!

കോട്ടയം: കോടിമത പാലത്തിന്റെ അപ്രോച്ച് റോഡിലെ അറ്റകുറ്റപണിക്ക് ഇന്ന് തുടക്കമാകും. ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം ഇന്ന് മുതൽ ഒരാഴ്ചത്തേക്ക് പാലം അടച്ചിടും. വാഹനങ്ങൾ വഴിതിരിച്ചുവിടുന്നതിനാൽ നഗരത്തിൽ വൻ ഗതാഗതക്കുരുക്കിനും സാധ്യതയുണ്ട്. പാലത്തിന്റെ അപ്രോച്ച് റോഡിലെ മണ്ണ് താഴേക്ക് ഇരുന്നു റോഡ് ഇടിഞ്ഞുതാഴ്ന്ന നിലയിലാണ്. ജൂലായ് 15 നകം അറ്റകുറ്റപണി പൂർത്തിയാക്കണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർക്ക് അന്ത്യശാസനം നൽകിയിരുന്നു. പുതിയ പാലം താത്ക്കാലികായി തുറന്ന് ഗതാഗതകുരുക്ക് ഒഴിവാക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.

ഇന്ന് രാവിലെ 10ന് പാലം അടയ്ക്കും.

ഇവിടെ എങ്ങനെ തിരിയും?

ചങ്ങനാശേരി ഭാഗത്ത് നിന്നുള്ള വാഹനങ്ങൾ സിമന്റ് കവലയിൽ നിന്ന് പാറേച്ചാൽ റോഡ് വഴി തിരിഞ്ഞുപോകണമെന്നാണ് നിർദ്ദേശം. എന്നാൽ വലിയ വാഹനങ്ങൾ ഇവിടെ തിരിയാൻ ബുദ്ധിമുട്ടാണ് . കോട്ടയം നഗരത്തിൽ വീതിയുള്ള റിംഗ് റോഡുകൾ ഇല്ലാത്തതിനാൽ വാഹനങ്ങൾ തിരിച്ചുവിടുന്നതോടെ ഗതാഗതകുരുക്ക് രൂക്ഷമായേക്കും.

ക്രമീകരണങ്ങൾ ഇങ്ങനെ

1തിരുവനന്തപുരം ഭാഗത്ത് നിന്നും എറണാകുളം ഭാഗത്തേക്ക് പോകേണ്ട ചരക്ക് വാഹനങ്ങളും മറ്റ് സ്വകാര്യ വാഹനങ്ങളും ളായിക്കാട് ബൈപ്പാസ് ജംഗ്ഷനിൽ നിന്നും വലത്തേക്ക് തിരിഞ്ഞ് റെയിൽവേ ജംഗ്ഷനിലെത്തി വലത്തേക്ക് തിരിഞ്ഞ് തെങ്ങണ, പുതുപ്പള്ളി, മണർകാട് ബൈപ്പാസ് വഴി ഏറ്റുമാനൂർ പട്ടിത്താനമെത്തി പോകണം.

2എറണാകുളം ഭാഗത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോകേണ്ട ചരക്ക് വാഹനങ്ങളും മറ്റ് സ്വകാര്യ വാഹനങ്ങളും പട്ടിത്താനം ജംഗ്ഷനിൽ നിന്നും ബൈപ്പാസ് റോഡ് വഴി മണർകാട്, പുതുപ്പള്ളി വഴി തെങ്ങണയിലെത്തി യാത്ര തുടരണം.

3അന്തർ സംസ്ഥാന സർവീസ് നടത്തുന്ന ബസുകൾ കോട്ടയം ടൗൺ ഒഴിവാക്കി മണർകാട്,ഏറ്റുമാനൂർ ഭാഗങ്ങളിലെത്തി യാത്രക്കാരെ കയറ്റുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്യണം.

4ചങ്ങനാശേരി ഭാഗത്ത് നിന്നും പുതുപ്പള്ളി, മണർകാട് ഭാഗത്തേക്ക് പോകേണ്ട സ്വകാര്യ വാഹനങ്ങൾ മണിപ്പുഴ ജംഗ്ഷനിൽ നിന്നും വലത്തേക്ക് തിരിഞ്ഞ് ദിവാൻകവല, കടുവാക്കുളം, കൊല്ലാട് വഴി പോകണം.

5കോട്ടയം ടൗണിൽ നിന്നും ചങ്ങനാശേരി ഭാഗത്തേക്ക് പോകേണ്ട ബസുകൾ ഉൾപ്പടെയുള്ള എല്ലാ വാഹനങ്ങളും കഞ്ഞിക്കുഴി വഴി കൊല്ലാട്, നാൽകവല, കടുവാക്കുളം ജംഗ്ഷനിലെത്തി ഇടത്തേക്ക് തിരിഞ്ഞുപോകണം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, KODIMATHA PALAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL