പെരുവന്താനം: പെരുവന്താനം സെന്റ് ആന്റണീസ് കോളേജ് എൻ എസ് എസ് യൂണിറ്റും പീരുമേട് എക്സൈസ് ഡിപ്പാർട്ടുമെൻറ്റും സംയുക്തമായി ലഹരി വിരുദ്ധ റാലിയും അവബോധ ക്ലാസും സംഘടിപ്പിച്ചു. പെരുവന്താനം ടൗണിൽ ലഹരി വിരുദ്ധ സന്ദേശം, ഫ്ലാഷ് മോബ് , മ്യൂസിക്കൽ ഡ്രാമ എന്നിവയും അരങ്ങേറി. പെരുവന്താനം പഞ്ചായത്ത് പ്രസിഡന്റ് കെ. ആർ വിജയൻ ഫ്ലാഗ് ഓഫ് ചെയ്ത സന്ദേശ ബൈക്ക് റാലി കോളേജ് കവാടത്തിൽ അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് സ്വീകരിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം പീരുമേട് എം.എൽ.എ സിറിയക് തോമസ് ഉദ്ഘടാനം ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |