
കുമരകം: ശ്രീകുമാരമംഗലം ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളുടെ പ്രവേശനോത്സവം ഇന്ന് രാവിലെ 10ന് നടക്കും. ദേവസ്വം പ്രസിഡന്റ് എ.കെ ജയപ്രകാശ് ഉദ്ഘാടനം ചെയ്യും. പ്രിൻസിപ്പൽ എസ്.സുനിമോൾ അദ്ധ്യക്ഷത വഹിക്കും. കോട്ടയം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ എസ്.അശോക് കുമാർ മുഖ്യപ്രഭാഷണം നടത്തും. കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.പി.ഗോപി സമ്മാനവിതരണം നടത്തും. ഉഷേന്ദ്രൻ തന്ത്രി അനുഗ്രഹപ്രഭാഷണം നടത്തും. കെ.ആർ ദിലീപ്, മഹേഷ് ബാബു, സുജാ പി.ഗോപാൽ, പി.ഐ എബ്രഹാം, എ.ടി ബാബു, മഞ്ജുഷ മർക്കോസ് എന്നിവർ സംസാരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |