
കോട്ടയം : ദേശീയ ഡെന്റൽ കമ്മിഷന്റെ ആഭിമുഖ്യത്തിൽ കോട്ടയം ഗവ.ഡെന്റൽ കോളജിൽ ഡെന്റൽ കോളജ് പ്രിൻസിപ്പൽമാരുടെ മേഖലാതല യോഗം നടത്തി. ദന്തവിദ്യാഭ്യാസ രംഗത്തെ നിർദിഷ്ട പരിഷ്‌കാരങ്ങൾ, പാഠ്യപദ്ധതി നവീകരണം, പരിശീലന നിലവാരം, ദേശീയ ദന്ത കമ്മീഷൻ നിയമം 2023ന്റെ ഫലപ്രദമായ നിർവഹണം എന്നിവയെക്കുറിച്ച് യോഗം ചർച്ച ചെയ്തു. ബി.ഡി.എസ്, എം.ഡി.എസ് കോഴ്‌സുകളുടെ പാഠ്യപദ്ധതി പരിഷ്‌കരണം, കമ്മിഷന്റെ ഡെന്റൽ എത്തിക്‌സ്, രജിസ്‌ട്രേഷൻ ബോർഡുകൾക്കായുള്ള പരിഷ്‌കാരങ്ങൾ തുടങ്ങിയവയും അവതരിപ്പിച്ചു. ചെയർമാൻ ഡോ. സഞ്ജയ് തിവാരി ഓൺലൈനിൽ അദ്ധ്യക്ഷത വഹിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |