കോട്ടയം : കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സ്വാശ്രയ സന്നദ്ധ പ്രവർത്തകർക്കായി ഏകദിന പരിശീലന പരിപാടിയും നാട്ടകം സുരേഷ് എം.എൽ.എയ്ക്ക് സ്വീകരണവും സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയിൽ സംഘടിപ്പിച്ച പരിശീലന പരിപാടിയുടെ ഉദ്ഘാടനം എം.എൽ.എ നിർവഹിച്ചു. അതിരൂപത സഹായ മെത്രാൻ ഗിവർഗ്ഗീസ് മാർ അപ്രേം അദ്ധ്യക്ഷത വഹിച്ചു. ഏറ്റുമാനൂർ നഗരസഭ ചെയർമാൻ ടോമി കുരുവിള, കോട്ടയം നഗരസഭ കൗൺസിലർമാരായ ബിൻസി സെബാസ്റ്റ്യൻ, ടി.സി റോയി, ഏറ്റുമാനൂർ നഗരസഭ കൗൺസിലർ ലൗലി ജോർജ്ജ്, ഫാ. സുനിൽ പെരുമാനൂർ, ഫാ. ബിബിൻ കണ്ടോത്ത്, ഫാ. ജെഫിൻ ഒഴുങ്ങാലിൽ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |